ന്യൂസിലാണ്ടിൽ ടി20യിൽ ഇന്ത്യയെ പാണ്ഡ്യ നയിക്കും, സഞ്ജു ടീമിൽ

Sports Correspondent

Hardiksanju
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിലേക്കുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, കെഎൽ രാഹുല്‍ തുടങ്ങി ടി20 ലോകകപ്പിൽ നിന്നുള്ള ടീമിലെ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നൽകിയപ്പോള്‍ 16 അംഗ ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് നയിക്കുന്നത്.

ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

മൂന്ന് ടി20 മത്സരങ്ങളും 3 ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. വെല്ലിംഗ്ടൺ, മൗണ്ട് മൗന്‍ഗാനുയി, നേപ്പിയര്‍ എന്നിവിടങ്ങളിൽ നവംബര്‍ 18, 20, 22 തീയ്യതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. 25, 27, 30 തീയ്യതികളിൽ ഏകദിന മത്സരങ്ങള്‍ നടക്കും. ഓക്ലാന്‍ഡ്, ഹാമിള്‍ട്ടൺ, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവയാണ് വേദി.

ടി20 ടീം: Hardik Pandya (c), Rishabh Pant (vc), Ishan Kishan, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Sanju Samson, Washington Sundar, Yuzvendra Chahal, Kuldeep Yadav, Harshal Patel, Mohammed Siraj, Bhuvneshwar Kumar, Arshdeep Singh, Umran Malik.

ഏകദിന ടീം: : Shikhar Dhawan (C), Rishabh Pant (vc & wk), Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Sanju Samson (wk), Washington Sundar, Shardul Thakur, Shahbaz Ahmed, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Deepak Chahar, Kuldeep Sen, Umran Malik.