അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യക്ക് മികച്ച സ്കോർ

Shreyas Iyer India Centurey Test

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ മികച്ച സ്കോർ. അരങ്ങേറ്റത്തിൽ സെഞ്ച്വറി പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെ മികവിൽ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിൽ ആണ്. 38 റൺസുമായി രവിചന്ദ്ര അശ്വിനും 4 റൺസുമായി ഉമേഷ് യാദവുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യക്ക് വേണ്ടി ശ്രേയസ് 105 റൺസ് എടുത്തപ്പോൾ രവീന്ദ്ര ജഡേജ 50 റൺസ് എടുത്ത് പുറത്തായി.വൃദ്ധിമാൻ സഹ(1), അക്സർ പട്ടേൽ(3) എന്നിവരാണ് ഇന്ന് പുറത്തായ മാറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. ഇന്ന് ഇന്ത്യക്ക് നഷ്ട്ടപെട്ട നാല് വിക്കറ്റും വീഴ്ത്തിയത് ടിം സൗതിയാണ്. മത്സരത്തിൽ 69 റൺസ് വഴങ്ങി ടിം സൗതി 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Previous articleകമ്മിൻസ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, സ്മിത് വൈസ് ക്യാപ്റ്റൻ
Next articleദേശീയ വനിതാ സീനിയർ ചാമ്പ്യൻഷിപ്പ്, കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു