കമ്മിൻസ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, സ്മിത് വൈസ് ക്യാപ്റ്റൻ

20211126 100510

ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ടിം പെയ്ന് പകരം ഓൾറൗണ്ടർ പാറ്റ് കമ്മിൻസിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവരുടെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റൻ ആയും നിയമിതനായി. സെക്സ്റ്റിങ് വിവാദത്തെ തുടർന്നായിരുന്നു പെയിൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഓസ്ട്രേലിയയുടെ 47ആമത് ക്യാപ്റ്റൻ ആകും കമ്മിൻസ്. സ്റ്റീവ് സ്മിത്തിനെയും ക്യാപ്റ്റൻ ആയി പരിഗണിച്ചിരുന്നു എങ്കിലും 2018ലെ വിവാദം സ്മിത്തിന് തിരിച്ചടിയായി.

“ഒരു വലിയ ആഷസ് സമ്മർ വരുന്നതിന് മുമ്പ് ഈ റോൾ സ്വീകരിക്കുന്നതിൽ എനിക്ക് ബഹുമതിയുണ്ട്,” 28 കാരനായ കമ്മിൻസ് ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടതിനു ശേഷം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ഡിസംബർ 8ന് ആണ് ആരംഭിക്കുന്നത്.

Previous articleആദ്യ പകുതിയിൽ ബ്രസീലിന് ഒപ്പം പിടിച്ച് ഇന്ത്യ, രണ്ടാം പകുതിയിൽ തളർന്നു!!
Next articleഅരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യക്ക് മികച്ച സ്കോർ