പുതിയ കിറ്റ് സ്പോണ്‍സര്‍മാരെ തേടി ഇന്ത്യ

- Advertisement -

നൈക്കിന്റെ നാല് വര്‍ഷത്തെ കരാര്‍ ഈ വരുന്ന സെപ്റ്റംബറില്‍ അവസാനിക്കുമെന്നിരിക്കേ പുതിയ കിറ്റ് സ്പോണ്‍സര്‍മാരെ തേടി ഇന്ത്യ. ഇന്ത്യയുടെ കിറ്റ് സ്പോണ്‍സറിനും ഔദ്യോഗിക മെര്‍ക്കന്‍ഡൈസ് പാര്‍ട്ണര്‍ അവകാശങ്ങള്‍ക്കുമായി ടെണ്ടര്‍ പ്രക്രിയ വഴി പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

2006 മുതലാണ് നൈക്ക് ബിസിസിഐയുമായി സഹകരിക്കുവാന്‍ തുടങ്ങിയത്. ഇന്ത്യയുടെ പുരുഷ, വനിത, അണ്ടര്‍ 19 ടീമുകളുടെ കിറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിക്കുന്നതും നൈക്ക് ആയിരുന്നു.

Advertisement