മുൻ റോമ പരിശീലകൻ ഇനി കലിയരിക്ക് ഒപ്പം

- Advertisement -

സീരി എ ക്ലബായ കലിയരിക്ക് ഇനി പുതിയ പരിശീലകൻ. മുൻ റോമ പരിശീലകൻ ആയ ഉസേബിയോ ഡി ഫ്രാൻസെസ്കോ ആണ് കലിയരിയുടെ പരിശീലകനായി സ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ സീസണിൽ സാമ്പ്ഡോറിയയുടെ പരിശീലക പുറത്താക്കിയ ശേഷം ഒരു ക്ലബിന്റെയും ചുമതല ഫ്രാൻസെസ്കോ ഏറ്റെടുത്തിരുന്നില്ല. 49കാരനായ ഫ്രാൻസെസ്കോ 2022 വരെയുള്ള കരാറാണ് ഒപ്പുവെച്ചത്‌.

മുമ്പ് റോമയേയും സസുവോളയെയും ഫ്രാൻസെസ്കോ പരിശീലിപ്പിച്ചിട്ടുണ്ട്. റോമയെ രണ്ട് സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിച്ച പരിശീലകനാണ് ഡി ഫ്രാൻസെസ്കോ. റോമയ്ക്കും ഇറ്റലിക്കായും കളിച്ചിട്ടുള്ള മധ്യനിര താരം കൂടിയാണ് ഇദ്ദേഹം. വാൾട്ടർ സെംഘയ്ക്ക് പകരക്കാാരനായാണ് ഫ്രാൻസെസ്കോ എത്തുന്നത്.

Advertisement