കേപ് ടൗണിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ തന്നെ ഓപ്പണര്‍മാരുടെ വിക്കറ്റ് നഷ്ടം. 12 റൺസ് നേടിയ കെഎൽ രാഹുലിനെ ഡുവാന്നെ ഒളിവിയര്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ 31 റൺസായിരുന്നു നേടിയത്.
തൊട്ടടുത്ത ഓവരിൽ 15 റൺസ് നേടിയ മയാംഗിനെ മടക്കി കാഗിസോ റബാഡ ഇന്ത്യയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു. പിന്നീട് ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചു.
ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 75/2 എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാര 26 റൺസും വിരാട് കോഹ്‍ലി 15 റൺസും നേടി മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിചേര്‍ത്തിട്ടുണ്ട്.