“റാഷ്ഫോർഡിന് എന്താണ് പറ്റുന്നത് എന്ന് അറിയില്ല”

Img 20220111 150038

മാർക്കസ് റാഷ്ഫോർഡിന്റെ മോശം പ്രകടനങ്ങൾക്ക് കാരണം എന്താണെന്ന് അറിയില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. “സത്യത്തിൽ എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. അവൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പരിശീലനത്തിൽ അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു, അതുകൊണ്ടാണ് അദ്ദേഹം ആദ്യ ഇലവനിൽ എത്തിയത്.” റാങ്നിക്ക് പറഞ്ഞു.

“ആദ്യ പകുതിയിൽ റാഷ്ഫോർഡ് കുറേ തവണ ബൗൾ കണ്ടെത്തിയിരിന്നു, ഞങ്ങൾ അവനെ ബോക്സിൽ എത്തിക്കാനും ശ്രമിച്ചു. പക്ഷെ രണ്ടാം പകുതിയിൽ അത് പലപ്പോഴും സംഭവിച്ചില്ല, അതുകൊണ്ടാണ് കളിയുടെ അവസാനം ഞാൻ രണ്ട് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.” അദ്ദേഹം പറഞ്ഞു. റാഷ്ഫോർഡ് ഈ സീസണിൽ ആകെ മൂന്ന് ഗോളുകൾ ആണ് നേടിയത്. താരത്തിന് എതിരെ വലിയ വിമർശനങ്ങലൂം ഉയരുന്നുണ്ട്.

Previous articleഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം