കുറഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യയുടെ പോയിന്റ് കുറച്ചു

സെഞ്ചൂറിയണിൽ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും സ്ലോ ഓവര്‍ റേറ്റ് കാരണം ഇന്ത്യയുടെ ഒരു ഡബ്ല്യുടിസി പോയിന്റ് കുറച്ചു. ഇത് കൂടാതെ 20 ശതമാനം മാച്ച് ഫീ പിഴയായും താരങ്ങള്‍ക്കെതിരെ വിധിച്ചിട്ടുണ്ട്. മാച്ച് റഫറി ആന്‍ഡ്രൂ പൈക്രോഫ്ട് ആണ് പിഴ വിധിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഇതുവരെ ഈ കാരണത്താൽ മൂന്ന് പോയിന്റാണ് നഷ്ടമായത്. നോട്ടിംഗാംഷയറില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യയ്ക്ക് 2 പോയിന്റ് നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ 53 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ടീമുകള്‍.