ഇന്ന് ഐ എസ് എല്ലിൽ കൊൽക്കത്ത ഡാർബി

ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ഡാർബിയായ കൊൽക്കത്ത ഡാർബിയുടെ ദിവസമാണ്. ഇന്ന് സാൾട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വലിയ വിജയത്തിനു ശേഷം ഒരാഴ്ച വിശ്രമം കിട്ടിയാണ് ബഗാൻ ഡാർബിക്ക് ആയി വരുന്നത്. എ ടി കെ ബ്ലാസ്റ്റേഴ്സിനെ 5-2 എന്ന സ്കോറിനായിരുന്നു തോൽപ്പിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരായ ഫോർമേഷൻ എ ടി കെ തുടരും എന്നാണ് പ്രതീക്ഷ. ലിസ്റ്റൺ കൊളാസോ ഇന്നും സ്റ്റാർട്ടിംഗ് ലൈനപ്പിൽ തുടരും.

20221029 020025

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 3-1ന്റെ വിജയം നേടിയാണ് ഈസ്റ്റ് ബംഗാൾ വരുന്നത്. അവരുടെ ലീഗിലെ ആദ്യ വിജയമായിരുന്നു ഇത്.

ഐ‌എസ്‌എല്ലിൽ ഇതുവരെ ബഗാനെ തോൽപ്പിക്കാൻ ഈസ്റ്റ് ബംഗാളിനായിട്ടില്ല. ഐ എസ് എല്ലിൽ കളിച്ച എല്ലാ മത്സരങ്ങളിലും രണ്ടോ അതിലധികമോ ഗോളുകൾ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെതിരെ നേടിയിട്ടുണ്ട്. എങ്കിലും ഇത്തവണ പതിവിനെക്കാൾ കടുപ്പമായ ഡെർബിയാകും ഐ എസ് എൽ കാണുക‌.