ശതകത്തിനരികെ കാര്‍ത്തിക്ക്, അര്‍ദ്ധ ശതകങ്ങള്‍ നേടി മുരളി വിജയ്, കോഹ്‍ലി, രാഹുല്‍

എസെക്സിനെതിരെ ആദ്യ ദിവസം 322/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 82 റണ്‍സുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. പൂജ്യത്തിനു ധവാനും ഒരു റണ്‍സ് നേടി ചേതേശ്വര്‍ പുജാരയും മടങ്ങിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്. ഇരുവരുടെയും വിക്കറ്റുകള്‍ മാറ്റ് കോള്‍സ് ആണ് നേടിയത്. ഏറെ വൈകാതെ അജിങ്ക്യ രഹാനെയും(17) പവലിയനിലേക്ക് മടങ്ങി.

44/3 എന്ന നിലയില്‍ നിന്ന് മുരളി വിജയ്(53), വിരാട് കോഹ്‍ലി(68), ലോകേഷ് രാഹുല്‍(58), ദിനേശ് കാര്‍ത്തിക്ക്(82*) എന്നിവരോടൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം ദിവസം 322 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

33 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കാര്‍ത്തിക്കിനു കൂട്ടായി ക്രീസിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial