ഇനി തുല്യ വേതനം, ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും പുരുഷ ക്രിക്കറുടെ അതേ വേതനം

ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ ജെൻഡർ ഈക്വാലിറ്റിയുടെ കാര്യത്തിൽ ഒരു വലിയ ചുവട് വെച്ചിരിക്കുകയാണ്. ഇനി ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് കിട്ടുന്ന അതേ വേതനം വനിതാ താരങ്ങൾക്കും മാച്ച് ഫീ ആയി ലഭിക്കും.

വിവേചനം പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ആയാണ് ക്രിക്കറ്റ് ബോർഡ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇന്ന് ഈ തീരുമാനം പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ കരാറിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ താരങ്ങൾക്ക് തുല്യ വേതന പോളിസി നടപ്പാക്കുകയാണെന്ന് ഷാ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ 130753

“വിവേചനങ്ങൾ മാറ്റാനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ കരാറിൽ ഏർപ്പെട്ടിരിക്കുന്ന ബിസിസിഐ വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ഞങ്ങൾ തുല്യ വേതന നയം നടപ്പിലാക്കുന്നു. ലിംഗസമത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നമ്മൾ നീങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പുരുഷന്മാർക്കും വനിതാ ക്രിക്കറ്റ് താരങ്ങൾക്കും മാച്ച് ഫീ തുല്യമായിരിക്കും.” ഷാ ട്വീറ്റ് ചെയ്തു

ബിസിസിഐ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പുരുഷ എതിരാളികൾക്ക് നൽകുന്ന അതേ മാച്ച് ഫീ നൽകും. ജയ്ഷാ പറഞ്ഞു. ടെസ്റ്റ് (INR 15 ലക്ഷം), ഏകദിനം (INR 6 ലക്ഷം), T20I (INR 3 ലക്ഷം) എന്നിങ്ങനെ ആകും താരങ്ങൾക്ക് ഒരു മത്സരത്തിനുള്ള വേതനം.

പേ ഇക്വിറ്റി എന്നത് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങളോടുള്ള എന്റെ പ്രതിബദ്ധതയായിരുന്നു എന്നും ജയ്ഷാ കൂട്ടിച്ചേർത്തു.