ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ടിനെ തകർത്തു

20220922 211931

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് വൻ വിജയം. 40 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 171 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 130-6 എന്ന സ്കോർ മാത്രമെ എടുത്തുള്ളൂ. ഇന്ത്യക്ക് വേണ്ടി രാജേഷ് പവാർ മൂന്ന് വിക്ക് നേടി. ബിന്നി, ഓജ, ഗോണി എന്നിവർ ഇന്ത്യക്കായി ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഇന്ത്യൻ

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.