മുന്നൂറ് കടന്ന് ഇന്ത്യ, ഇന്ന് മൂന്ന് വിക്കറ്റ് നഷ്ട്ടം

Virat Kohli India Captain England

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് എന്ന നിലയിലാണ് ഉള്ളത്. നിലവിൽ ഇന്ത്യക്ക് 230 റൺസിന്റെ ലീഡ് ആണ് ഉള്ളത്.

രവീന്ദ്ര ജഡേജ(17), രഹാനെ(0), വിരാട് കോഹ്‌ലി(44) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിവസം ആദ്യ സെഷനിൽ നഷ്ടമായത്. മത്സരത്തിൽ 5 സെഷനുകൾ കൂടി ബാക്കി നിൽക്കെ മികച്ച ലീഡ് നേടി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാനാവും ഇന്ത്യയുടെ ശ്രമം. നിലവിൽ 16 റൺസുമായി റിഷഭ് പന്തും 11 റൺസുമായി ഷർദുൾ തകൂറുമാണ് ക്രീസിൽ ഉള്ളത്.

Previous articleഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ
Next article5 സ്വർണം, 8 വെള്ളി, 6 വെങ്കലം, ആകെ 19 മെഡലുകൾ! പാരാ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ