ഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ

Photo: Twitter

ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ വൈറസ് ബാധ. പരിശീലകൻ രവി ശാസ്ത്രിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രവി ശാസ്ത്രി നിലവിൽ ഐസൊലേഷനിലാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയാണ് രവി ശാസ്ത്രി കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. RTPCR ടെസ്റ്റ് നടത്തി റിസൾട്ടിനായി പരിശീലകർ കാത്തിരിക്കുകയാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

രവി ശാസ്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളും ഐസൊലേഷനിൽ പോയിട്ടുണ്ട്. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ. ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവർ രവി ശാസ്ത്രിക്കൊപ്പം ഐസൊലേഷനിലാണ്. എന്നാൽ പരിശീലകർ ഐസൊലേഷനിൽ പോയെങ്കിലും ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് നിർത്തിവെക്കില്ല. താരങ്ങളിൽ നടത്തിയ പരിശോധനയിൽ ആർക്കും കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ടുകൾ ഇല്ല

Previous articleകെ.എൽ രാഹുലിന് പിഴയിട്ട് ഐ.സി.സി
Next articleമുന്നൂറ് കടന്ന് ഇന്ത്യ, ഇന്ന് മൂന്ന് വിക്കറ്റ് നഷ്ട്ടം