ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും

- Advertisement -

ഗാബയിലെ പേസ് ബൗളിംഗിനു അനുകൂലമെന്ന് കരുതപ്പെടുന്ന പിച്ചില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. പിച്ചില്‍ പുല്ല് വളരെ അധികമുള്ളതിനാല്‍ പൊതുവേ ടി20കളില്‍ കാണാത്ത തരത്തിലുള്ള പിച്ചാണെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ നിരയിലേക്ക് ആഡം സംപ നഥാന്‍ കോള്‍ട്ടര്‍ നൈലിനു പകരം എത്തുന്നു.

ഓസ്ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ബെന്‍ മക്ഡര്‍മട്ട്, അലക്സ് കാറെ, ആന്‍ഡ്രൂ ടൈ, ആഡം സംപ, ജേസണ്‍ ബെഹന്‍ഡ്രോഫ്, ബില്ലി സ്റ്റാന്‍ലേക്ക്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്

Advertisement