ടോസ് നേടി രോഹിത്, ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഏകദിന പരമ്പരയിലെ ആധികാരിക വിജയത്തിനു ശേഷം ടി20 പരമ്പര പിടിയ്ക്കുവാനായി ഇന്ത്യ ന്യൂസിലാണ്ടില്‍. വെല്ലിംഗ്ടണിലെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം ന്യൂസിലാണ്ടിനു വേണ്ടി ഡാരല്‍ മിച്ചല്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കും.

ന്യൂസിലാണ്ട്: കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്ട്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഡാരല്‍ മിച്ചല്‍, കോളിന്‍ ‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, സ്കോട്ട് കുജ്ജെലെജിന്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍, ഖലീല്‍ അഹമ്മദ്

Advertisement