പൂനെയില്‍ പോരിനൊരുങ്ങി ഇന്ത്യയും വിന്‍ഡീസും, ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

- Advertisement -

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിലെ പിഴവ് തിരുത്തി കോഹ്‍ലി. ഇന്ന് പൂനെയില്‍ വിന്‍ഡീസിനെതിരെ ബൗളിംഗാണ് ടോസ് നേടി ഇന്ത്യന്‍ നായകന്‍ കോഹ്‍ലി തിരഞ്ഞെടുത്തത്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുന്നു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരമാണ് ഇരുവരും എത്തുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ഖലീല്‍ അഹമ്മദും ടീമിലെത്തുന്നു.

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമുണ്ട്. ദേവേന്ദ്ര ബിഷുവിനു പകരം ഫാബിയന്‍ അല്ലെന്‍ ടീമില്‍ എത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അല്ലെന്‍.

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ഫാബിയന്‍ അല്ലെന്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കെമര്‍ റോച്ച്‌, ഒബൈദ് മക്കോയ്

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്ബാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, യൂസുവേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

 

Advertisement