38 റണ്‍സിന്റെ ലീഡ്, രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 188/3

മയാംഗ് അഗര്‍വാല്‍ തന്റെ ശതകത്തിനരികെയും ഒപ്പം അജിങ്ക്യ രഹാനെയും മികച്ച പിന്തുണയുമായി നില്‍ക്കുമ്പോള്‍ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 188/3 എന്ന നിലയില്‍. മത്സരത്തില്‍ 38 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 69 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടി മയാംഗ് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

മയാംഗ് 91 റണ്‍സും രഹാനെ 35 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഇന്ന് ചേതേശ്വര്‍ പുജാരയെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ അബു ജയേദ് തന്റെ അടുത്ത ഓവറില്‍ വിരാട് കോഹ്‍ലിയെ പൂജ്യത്തിനും പുറത്താക്കി. ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റും നേടിയത് അബു ജയേദ് ആണ്.

Previous articleബാഴ്സയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം, എൽ ക്ലാസിക്കോ റയലിന് തിരിച്ചടി – റാമോസ്
Next articleഅഭിമാനകരം!! ഏഷ്യയിലെ മികച്ച വനിതാ താരത്തിനുള്ള അവസാന മൂന്ന് പേരിൽ ഇന്ത്യയുടെ ആശാലതയും