ലോര്‍ഡ്സില്‍ തലകുമ്പിട്ട് ഇന്ത്യയ്ക്ക് മടക്കം

- Advertisement -

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ലോക ഒന്നാം നമ്പര്‍ ടീമിനു നാണംകെട്ട തോല്‍വി. മത്സരത്തിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇന്നിംഗ്സിന്റെയും 159 റണ്‍സിന്റെയും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും 4 വിക്കറ്റുമായി ഇന്ത്യയുടെ അന്ത്യം കുറിച്ചത്. ആന്‍ഡേഴ്സണോടൊപ്പം നാല് വിക്കറ്റ് നേടി സ്റ്റുവര്‍ട് ബ്രോഡ് ആന്‍ഡേഴ്സണ് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്സില്‍ 107 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സിനു പുറത്തായി. ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 396/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

33 റണ്‍സുമായി പുറത്താകാതെ നിന്ന രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 26 റണ്‍സ് നേടി പുറത്തായി. ക്രിസ് വോക്സിനു രണ്ട് വിക്കറ്റ് ലഭിച്ചു. ക്രിസ് വോക്സ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു മുന്നിട്ട് നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement