192/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, 283 റൺസിന്റെ ലീഡ്

കൗണ്ടി സെലക്ട് ഇലവനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 192/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. രവീന്ദ്ര ജഡേജ(51 റിട്ടേര്‍ഡ് ഹര്‍ട്ട്), ഹനുമ വിഹാരി(43*), മയാംഗ് അഗര്‍വാള്‍(47), ചേതേശ്വര്‍ പുജാര(38) എന്നിവരാണ് ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തിയത്.

35 ഓവര്‍ അവശേഷിക്കവെ 284 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ കൗണ്ടി സെലക്ട് ഇലവന് നല്‍കിയത്.