ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന സ്കോറാണ് ഇന്ത്യ രണ്ടാം ദിവസം നേടി ഡിക്ലയര്‍ ചെയ്തത്. 116 റണ്‍സുമായി അന്‍മോല്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ സിദ്ദേഷ് ലാഡ് 76 റണ്‍സ് നേടി പുറത്തായി. ലാഡ് പുറത്തായതോടെയാണ് ഇന്ത്യ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്.

നേരത്തെ അഭിമന്യൂ ഈശ്വരന്‍ 233 റണ്‍സും പ്രിയാംഗ് പഞ്ചല്‍ 160 റണ്‍സും നേടിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിനുള്ള അടിത്തറ പാകിയത്. ഒന്നാം വിക്കറ്റില്‍ 352 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.