ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഞങ്ങളുടേത് : മുഹമ്മദ് ഷമി

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോൾ ഇന്ത്യക്കുള്ളതെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്ത്യ ക്രിക്കറ്റ് ഇതുവരെ ശരിക്കുള്ള അഞ്ച് ഫാസ്റ്റ് ബൗളർമാരെ ഇതുവരെ സൃഷിട്ടിച്ചിട്ടില്ലെന്നും എന്നാൽ നിലവിൽ ഇന്ത്യയുടെ റിസർവ് ബൗളർമാർവരെ 145 കിലോമീറ്റർ പന്തെറിയാൻ കഴിയുന്നവരാണെന്ന് മുഹമ്മദ് ഷമി പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര വളരെ മികച്ചതാണെന്നും ആർക്കും ആരോടും അസൂയ ഇല്ലെന്നും പരസ്പരം എല്ലാവരും വിജയം ആസ്വദിക്കുന്നുണ്ടെന്നും മുഹമ്മദ് ഷമി പറഞ്ഞു.