ബംഗ്ളദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

Photo: Twitter/@BCCI

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യ നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 493 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 343 റൺസിന്റെ ലീഡ് ഉണ്ട്. ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ ആണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് നേടിക്കൊടുത്തത്.

60 റൺസ് എടുത്ത രവീന്ദ്ര ജഡേജയും 10 പന്തിൽ 25 റൺസ് എടുത്ത വെടിക്കെട്ട് പ്രകടനവുമായി ഉമേഷ് യാദവുമാണ് നിലവിൽ ക്രീസിൽ. നേരത്തെ 243 റൺസ് മായങ്ക് അഗർവാളിന്റെയും 86 റൺസ് എടുത്ത അജിങ്കെ രഹാനെയുടെയും പ്രകടനത്തിന് പിൻബലത്തിലാണ് ഇന്ത്യൻ കൂറ്റൻ സ്കോർ നേടിയത്. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി റൺസ് ഒന്നും എടുക്കാതെ പുറത്തായപ്പോൾ വൃദ്ധിമാൻ സാഹ 12 റൺസ് എടുത്ത് പുറത്തായി. ബംഗ്ലാദേശിന് വേണ്ടി അബു ജയേദ് 4 വിക്കറ്റ് വീഴ്ത്തി.

Previous articleവീണ്ടും ചൈനീസ് പരിശീലക സ്ഥാനം ലിപ്പി ഉപേക്ഷിച്ചു
Next articleസിദ്ധേഷ് ലാഡ്‌ മുംബൈ ഇന്ത്യൻസ് വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്