തീപ്പൊരിയായി സിറാജ്, സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും ഗില്ലും, റെക്കോർഡ് ജയവുമായി ഇന്ത്യ

Staff Reporter

Virat Kohli India Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് ജയം. ആദ്യം ചെയ്തു 390 റൺസ് നേടിയ ഇന്ത്യക്ക് മറുപടിയായി ഇറങ്ങിയ ശ്രീലങ്ക വെറും 73 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

317 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നത്തെ ജയത്തോടെ ഏകദിന പരമ്പര 3-0ന് തൂത്തുവാരാനും ഇന്ത്യക്കായി. ഏകദിന ജയത്തിൽ റൺസുകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

Siraj India Celebration

ശ്രീലങ്കൻ നിരയിൽ 19 റൺസ് എടുത്ത നുവനിതു ഫെർണാണ്ടോയും 11 റൺസ് എടുത്ത ക്യാപ്റ്റൻ ഷനകയും 13 റൺസും എടുത്ത രജിതയും മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ശ്രീലങ്കൻ നിരയിൽ ബാക്കി ആർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യക്ക് വേണ്ടി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും കുൽദീപ് യാദവും 2 വിക്കറ്റ് വീതവും വീഴ്ത്തി. ശ്രീലങ്കൻ നിരയിൽ ബന്ദാര പരിക്ക് മൂലം ബാറ്റ് ചെയ്തിരുന്നില്ല.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് 390 റൺസ് നേടിയത്. വിരാട് കോഹ്‌ലി 166 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ 116 റൺസ് എടുത്ത ശുഭ്മൻ ഗിൽ രജിതക്ക് വിക്കറ്റ് നൽകി മടങ്ങി.