കൂറ്റൻ ജയം, ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര തൂത്തുവാരി വാരി ഇന്ത്യ

Photo: Twitter/@BCCI
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യ. ഒരു ഇന്നിങ്സിനും 202 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. നാലാം ദിവസം വെറും രണ്ട് ഓവറിൽ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ന് വേണം രണ്ട് വിക്കറ്റ് വീഴ്ത്തിയതും അരങ്ങേറ്റക്കാരനായ ഷഹബാസ് നദീം ആയിരുന്നു.

ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും സെഞ്ചുറി നേടിയ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യൻ 9 വിക്കറ്റ് നഷ്ടത്തിൽ 497 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 162നും രണ്ടാം ഇന്നിങ്സിൽ 133 റൺസിനും ഓൾ ഔട്ട് ആവുകയായിരുന്നു. ഇന്ത്യക് വേണ്ടി രോഹിത് ശർമ്മ 212 റൺസും രഹാനെ 115റൺസും എടുത്തു. ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ  ഉമേഷ് യാദവ് മൂന്നും ഷമിയും നദീമും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവും ഷഹബാസ് നദീമും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement