സമ്പൂർണ്ണ ആധിപത്യം!! ബംഗ്ലാദേശിനെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ!!

Newsroom

ബംഗ്ലാദേശിൽ എതിരായ ടി ട്വന്റി പരമ്പരയിലെ അഞ്ചാം മത്സരവും വിജയിച്ച ഇന്ത്യൻ വനിതകൾ. പരമ്പരയിലെ 5 മത്സരങ്ങളും വിജയിക്കാൻ ഇതോടെ ഇന്ത്യക്ക് ആയി. ഇന്ന് 21 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 156 റൺസ് എടുത്തിരുന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന 33 റൺസ്, ഹേമലത 37 റൺസ്, ഹർമൻ പ്രീത് കോർ 30 റൺസ്, റിച്ചാ ഘോഷ് 28 റൺസ് എന്നിങ്ങനെ ബാറ്റിംഗിൽ സംഭാവന ചെയ്തു.

ഇന്ത്യ 24 05 09 21 34 11 084

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ വെറും 135 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഇന്ത്യക്കായി രാധ യാദവ് മൂന്ന് വിക്കറ്റും മലയാളി താരം ആശ രണ്ട് വിക്കറ്റും വീഴ്ത്തി. രാധയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.