ദേവ്ധർ ട്രോഫിയിൽ ഇന്ത്യൻ ബി ടീമിന് വമ്പൻ ജയം

Photo:Twitter/@BCCIdomestic
- Advertisement -

ദേവ്ധർ ട്രോഫിയിൽ ഇന്ത്യ എ ടീമിനെതിരെ ഇന്ത്യ ബി ടീമിന് വമ്പൻ ജയം.108 റൺസിനാണ് ഇന്ത്യ ബി ഇന്ത്യ എ ടീമിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി ടീം 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്. ഓപ്പണറായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ചുറിയും മധ്യ നിരയിൽ ഇറങ്ങി സെഞ്ചുറി നേടിയ അപരാജിതിന്റെ സെഞ്ചുറിയുമാണ് ഇന്ത്യ ബി ടീമിന് മികച്ച റൺസ് നൽകിയത്. ഗെയ്ക്‌വാദ് 113 റൺസും അപരാജിത് 101 റൺസുമെടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ശങ്കറിന്റെയും ഗൗതമിന്റെയും മികവിലാണ് ഇന്ത്യ ബി 300 കടന്നത്. ശങ്കർ 16 പന്തിൽ 26 റൺസ് എടുത്ത് പുറത്തായപ്പോൾ ഗൗതം 8 പന്തിൽ 19 റൺസുമായി പുറത്താവാതെ നിന്നു.

തുടർന്ന് കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ എ ടീം 16 പന്ത് ബാക്കി നിൽക്കെ എല്ലാവരും 194 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യ എ ടീമിന് വേണ്ടി 59 റൺസ് നേടിയ ക്യാപ്റ്റൻ ഹനുമ വിഹാരി മാത്രമാണ് കുറച്ചെങ്കിലും ചെറുത്ത് നിന്നത്. ഇന്ത്യ ബിക്ക് വേണ്ടി കലറിയ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisement