ഓസ്ട്രേലിയ – ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് അഡ്ലെയ്ഡിൽ നടക്കാനുള്ള സാധ്യതയേറി

Photo :AFP
- Advertisement -

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡിൽ തന്നെ നടക്കാനുള്ള സാധ്യതയേറി. ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന അഡ്ലെയ്ഡിൽ കൊറോണ വൈറസ് ബാധ കൂടിയതോടെ സർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആഴ്ചയോട് കൂടി അഡ്ലെയ്ഡിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചതോടെയാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യ ടെസ്റ്റ് അഡ്ലെയ്ഡിൽ തന്നെ നടക്കാനുള്ള സാധ്യതയേറിയത്.

നേരത്തെ കൊറോണ വൈറസ് ബാധ കൂടിയ സമയത്ത് സിഡ്‌നിയിൽ വെച്ചോ മെൽബണിൽ വെച്ചോ മത്സരം നടത്താനുള്ള സാധ്യതയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം അഡ്ലെയ്ഡിൽ വെച്ച് ഡിസംബർ 17നാണ് ആരംഭിക്കുന്നത്. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് എന്ന പ്രേത്യേകതയും ഈ മത്സരത്തിനുണ്ട്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സിഡ്‌നിയിൽ വെച്ചാണ് പരിശീലനം നടത്തുന്നത്

Advertisement