“ഫുട്ബോളിലെ ഒരേ ഒരു നമ്പർ വൺ മെസ്സി”

- Advertisement -

ഫുട്ബോളിൽ ഒരൊറ്റ ഒന്നാം നമ്പർ മാത്രമെ ഉള്ളൂ എന്നും അത് ലയണൽ മെസ്സി ആണ് എന്നും മുൻ ബാഴ്സലോണ താരം റാകിറ്റിച്. മറ്റുള്ള ഇതിഹാസങ്ങളും വലിയ ഫുട്ബോൾ കളിൽകാരും തന്നോട് ക്ഷമിക്കണം. പക്ഷെ മെസ്സിക്ക് അടുത്ത് ആരും എത്തില്ല എന്ന് റാകിറ്റിച് പറയുന്നു. മെസ്സി 100 ശതമാനം ഫുട്ബോൾ ആണെന്നും റാകിറ്റിച് പറഞ്ഞു. ആരായാലും മെസ്സിയെ പരമാവധി ആസ്വദിക്കുക ആണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

മെസ്സിക്ക് ഒപ്പം മുന്നൂറിൽ അധികം മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു എന്നത് തനിക്ക് വലിയ സന്തോഷം നൽകുന്നു. മെസ്സിക്ക് ഒപ്പം കളത്തിൽ ഉണ്ടായിരുന്ന നിമിഷങ്ങൾ ഒക്കെ താൻ ഏറെ ആസ്വദിച്ചിരുന്ന നിമിഷങ്ങൾ ആയിരുന്നു എന്നും റാക്കിറ്റിച് പറഞ്ഞു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം 13 കിരീടങ്ങൾ നേടാൻ റാകിറ്റിചിനായരുന്നു.

Advertisement