ഇന്ത്യക്ക് ഇത് ഓസ്ട്രേലിയക്ക് എതിരെയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സ്കോർ

Newsroom

Picsart 23 03 19 16 45 18 272

ഇന്ന് വിശാഖപട്ടണത്ത് നടന്ന ഏകദിനത്തിൽ ഇന്ത്യ വെറും 117 റൺസിന് ഓൾ ഔട്ടായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ ഏകദിനത്തിലെ കുറിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോർ ആണിത്. ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആകെ 26 ഓവർ വരെ മാത്രമേ പിടിച്ചു നിന്നുള്ളൂ. ഇതിനു മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോർ 148 ആയിരുന്നു. 2007-ൽ വഡോദരയിൽ വെച്ച് നടന്ന ഏകദിനത്തിൽ ആയിരുന്നു ഇത്.

ഇന്ത്യ 23 03 19 16 45 39 026

സിഡ്‌നിയിൽ 1981-ൽ 63 റൺസിനു പുറത്തായതാണ് ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ. ഇതു കൂടാതെ 2000ൽ സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 100 റൺസിനും പുറത്തായിരുന്നു. ഇന്നത്തേത് ഇന്ത്യയുടെ ഓസ്ട്രേലിയക്ക് എതിരെയുള്ള ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണിത്.