രണ്ടാം ടെസ്റ്റിലും മാറ്റമില്ലാതെ 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഹൈദ്രാബാദില്‍ നാളെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസ് പരമ്പരയിലായി തുടങ്ങിയ പുതിയ കീഴ്‍വഴക്ക പ്രകാരം മത്സരത്തിന്റെ തലേ ദിവസം ടീം പ്രഖ്യാപിക്കുന്ന പ്രവണത ഈ ടെസ്റ്റിലും ഇന്ത്യ തുടരുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍‍ പ്രഖ്യാപിച്ച 12 അംഗ സംഘത്തില്‍ ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവി ചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദ്ധുല്‍ താക്കൂര്‍