ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ട്, തലേ ദിവസത്തെ സ്കോറിനോട് ചേര്‍ത്തത് 11 റണ്‍സ് മാത്രം

Sports Correspondent

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് 244 റണ്‍സില്‍ അവസാനം. തലേ ദിവസത്തെ സ്കോറായ 233/6 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവശേഷിക്കുന്ന ആറ് വിക്കറ്റ് ഓസ്ട്രേലിയ ഏതാനും ഓവറുകള്‍ക്കുള്ളില്‍ വീഴ്ത്തുകയായിരുന്നു.

അശ്വിനെ(15) കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ വൃദ്ധിമന്‍ സാഹയെയും(9) ഉമേഷ് യാദവിനെയും(6) സ്റ്റാര്‍ക്ക് വീഴ്ത്തി. അവസാന വിക്കറ്റായി ഷമിയെയും വീഴ്ത്തിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 93.1 ഓവറില്‍ അവസാനിച്ചു.

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്.