വെയ്ൻ റൂണിയുടെ മകൻ കായ് വെയ്ൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

20201218 022014
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണിയുടെ മകൻ കായ് വെയ്ൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പുവെച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലാണ് കായ് കളിക്കുക. 11കാരനായ കായ് റൂണിയുടെ നാലു മക്കളിൽ മൂത്ത കുട്ടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ പരിചിതനുമാണ് കായ് വെയ്ൻ. നേരത്തെയും യുണൈറ്റഡ് അക്കാദമിയിൽ ട്രയൽ അടിസ്ഥാനത്തിൽ കായ് കഴിച്ചിരുന്നു.

കായ് വെയ്ൻ യുണൈറ്റഡുമായി കരാർ ഒപ്പുവെച്ച വാർത്ത വെയ്ൻ റൂണി തന്നെയാണ് പങ്കുവെച്ചത്. പരിശ്രമം തുടർന്ന് കൊണ്ടിരിക്കാൻ കായിയോട് റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ പിതാവിനെ പോലെ വലിയ താരമാകാൻ കഴിയും എന്നാകും കായ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് വെയ്ൻ റൂണി.

Advertisement