തിളങ്ങിയത് പൂജാരയും വിഹാരിയും മാത്രം, ഇന്ത്യ 263ന് പുറത്ത്

Photo: Twitter/@BCCI

ന്യൂസിലാൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 263 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ ഹനുമ വിഹാരിയും 93 റൺസ് എടുത്ത പൂജാരയുമാണ് ഇന്ത്യയുടെ സ്കോർ 263ൽ എത്തിച്ചത്. 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 34 റൺസ് എന്ന നിലയിൽ തകരുമ്പോഴാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 195 റൺസാണ് ഇന്ത്യയെ മാന്യമായ സ്‌കോറിൽ എത്തിച്ചത്.

ഇന്ത്യൻ നിരയിൽ 3 പേർ മാത്രമാണ് രണ്ടക്കം കടന്നത്. 101 റൺസ് എടുത്ത ഹനുമ വിഹാരി റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. പൂജാരക്കും വിഹാരിക്കും പുറമെ 18 റൺസ് എടുത്ത രഹാനെ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യ നിരയിൽ നാല് താരങ്ങൾ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. പ്രിത്വി ഷാ(0), മായങ്ക് അഗർവാൾ(1), ശുഭ്മൻ ഗിൽ(0), റിഷഭ് പന്ത്(7), വൃദ്ധിമാൻ സാഹ(0), അശ്വിൻ(0),രവീന്ദ്ര ജഡേജ(8), ഉമേഷ് യാദവ്(9) എന്നിവർക്ക് ഇന്ത്യൻ നിരയിൽ ഒന്നും ചെയ്യാനായില്ല.

Previous article“ബാഴ്സലോണയുടെ കുറവുകൾ കാണാത്തത് മെസ്സി ഉള്ളത് കൊണ്ട്”
Next article“എന്റെ ഗ്രാമം ആണ് ഇത്ര വലിയ ഫുട്ബോളർ ആക്കി എന്നെ മാറ്റിയത്” – മാനെ