ഇന്ത്യ – അഫ്ഗാൻ പരമ്പരക്ക് താലിബാൻ സമ്മതം മൂളി

India

2022ൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താൻ അനുമതി നൽകി താലിബാൻ. കൂടാതെ ഈ വർഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയകെതിരായ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരത്തിനും താലിബാൻ അനുമതി നൽകിയിട്ടുണ്ട്. താലിബാൻ ക്രിക്കറ്റിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും മത്സരങ്ങൾ എല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ഹമീദ് ഷിൻവരി അറിയിച്ചു.

നവംബർ 27 മുതൽ ഡിസംബർ 1വരെയാണ് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് നടക്കുക. ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ വെച്ചാണ് ടെസ്റ്റ് മത്സരം നടക്കുക. എന്നാൽ നിലവിൽ അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ പരമ്പരയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Previous articleസെംബോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ
Next articleഓവലിൽ വിഹാരിയും അശ്വിനും കളിക്കണമെന്ന് ലക്ഷ്മൺ