5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്. വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 302 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ 192 റണ്‍സിനു ഓള്‍ഔട്ടായി. 110 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് എന്നാല്‍ രണ്ടാം ഇന്നിംഗ്സി 210 റണ്‍സിനു പുറത്തായി.

ഇതോടെ 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ ജയവും പരമ്പരയും സ്വന്തമാക്കി. ടൊണ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് നായകന്‍ ഷമാര്‍ ബ്രൂക്ക്സ് 122 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. ഷഹ്ബാസ് നദീമിനു മൂന്ന് വിക്കറ്റും ലഭിച്ചു.

മറുപടിയ്ക്കായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയാണ് നേരിട്ടത്. 48 ഓവറില്‍ 192 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ അങ്കിത് ഭാവനേ 43 റണ്‍സുമായി പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. കരുണ്‍ നായര്‍ 42 റണ്‍സും വിജയ് ശങ്കര്‍ 30 റണ്‍സും നേടി. വിന്‍ഡീസിനായി റെയ്മണ്‍ റീഫര്‍ അഞ്ചും ഒഷാനെ തോമസ് മൂന്നും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം വിന്‍ഡീസ് നേടിയെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 137/2 എന്ന നിലയില്‍ നിന്ന് ടീം 210 റണ്‍സിനു ഓള്‍ഔട്ട് ആയി. മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ പിന്തുണയുമായി രജനീഷ് ഗുര്‍ബാനി മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ജര്‍മൈന്‍ ബ്ലാക്ക്‍വുഡ് 67 റണ്‍സും ജോണ്‍ കാംപെല്‍ 61 റണ്‍സും നേടി.

321 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 67.1 ഓവറില്‍ ലക്ഷഅയം നേടി. ഹനുമ വിഹാരി(68) റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഭിമന്യു ഈശ്വരന്‍(31), കരുണ്‍ നായര്‍(55) എന്നിവര്‍ക്കൊപ്പം പുറത്താകാതെ നിന്ന ഋഷഭ് പന്ത്(67*), ജയന്ത് യാദവ്(23*) എന്നിവര്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial