രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് എയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുമായി മുകേഷ് കുമാര്‍

ഇന്ത്യയും ബംഗ്ലാദേശ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 155/5 എന്ന നിലയിലാണ്. 84/5 എന്ന നിലയിലേക്ക് വീണ ആതിഥേയരെ ആറാം വിക്കറ്റിൽ ഷഹാദത് ഹൊസൈനും ജാക്കര്‍ അലിയും ചേര്‍ന്നാണ് 71 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് കൊണ്ടുപോയത്.

ഹൊസൈന്‍ 44 റൺസും ജാക്കര്‍ അലി 27 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. മുകേഷ് കുമാര്‍ 3 വിക്കറ്റ് നേടി ഇന്ത്യന്‍ ബൗളര്‍മാരിൽ തിളങ്ങി.