ഹൃഷികേഷ് കനിത്കര്‍ ഇന്ത്യന്‍ വനിത ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു

Hrishikeshkanitkar

ഹൃഷികേഷ് കനിത്കറിനെ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി നിയമിച്ചു. ഡിസംബര്‍ 9ന് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെ ഹോം സീരീസിൽ ആണ് കനിത്കര്‍ ചുമതലയേൽക്കുക. ഇന്ത്യയ്ക്കായി 1997 മുതൽ 2000 വരെ കളിച്ച കനിത്കര്‍ 2 ടെസ്റ്റുകളും 34 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ ഗോവയെയും തമിഴ്നാടിനെയും പരിശീലിപ്പിച്ചിട്ടുള്ള താരം ഇന്ത്യയുടെ 2022 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെയും കോച്ചിംഗ് സംഘത്തിൽ അംഗമായിരുന്നു. അടുത്തിടെ ന്യൂസിലാണ്ടിലേക്ക് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിൽ വിവിഎസ് ലക്ഷ്മണിന്റെ കോച്ചിംഗ് സംഘത്തിലും താരം ഭാഗമായിരുന്നു.