ഏകദിന അരങ്ങേറ്റവുമായി പ്രിത്വി ഷായും അഗർവാളും, ഇന്ത്യക്ക് ബാറ്റിംഗ്

- Advertisement -

ഇന്ത്യ – ന്യൂസിലാന്റ് ഏകദിന പരമ്പരക്ക് തുടക്കം. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഹാമിൽട്ടണിൽ ഇന്ന് ആരംഭിച്ചത്. ടോസ്സ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ചെയ്തു. മൂന്നാമതായി ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ഇറങ്ങും.

രോഹിത്ത് ശർമ്മ, ധവാൻ എന്നിവർ പരിക്കേറ്റ് കളത്തിന് പുറത്താണ്. ഇന്നും വിക്കറ്റിന് പുറകിൽ രാഹുൽ തന്നെയാകും. ടി20 പരമ്പര തൂത്ത് വാരിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 55 റൺസിന് ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷാ 29 റൺസ് എടുത്തും അഗർവാൾ 32 റൺസ് എടുത്തും പുറത്തായി. ഷായെ ഗ്രാൻഡ്ഹോമും മായങ്ക് അഗർവാളിനെ സൗത്തിയുമാണ് പുറത്താക്കിയത്.

ന്യൂസിലാന്റ് : Martin Guptill, Henry Nicholls, Tom Latham(w/c), Tom Blundell, Ross Taylor, James Neesham, Colin de Grandhomme, Mitchell Santner, Tim Southee, Ish Sodhi, Hamish Bennett

ഇന്ത്യ : Prithvi Shaw, Mayank Agarwal, Virat Kohli, Shreyas Iyer, Lokesh Rahul, Kedar Jadhav, Ravindra Jadeja, Shardul Thakur, Mohammed Shami, Kuldeep Yadav, Jasprit Bumrah

Advertisement