ന്യൂസിലാൻഡിനെതിരെ ഇന്ത്യ പൊരുതുന്നു

Pujara Gill India New Zealand

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ. ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ശുഭ്മൻ ഗില്ലിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് തുണയായത്. 52 റൺസ് എടുത്ത ഗിൽ ജാമിസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

ചായക്ക് പിരിയുമ്പോൾ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യർ 17 റൺസുമായും രവീന്ദ്ര ജഡേജ 6 റൺസുമായും ക്രീസിൽ ഉണ്ട്. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ 13 റൺസ് എടുത്ത് പുറത്തായപ്പോൾ പൂജാര 26 റൺസ് എടുത്തും ക്യാപ്റ്റൻ അജിങ്കെ രഹാനെ 35 റൺസ് എടുത്തും പുറത്തായി.

ന്യൂസിലാൻഡിനു വേണ്ടി 3 വിക്കറ്റ് എടുത്ത കെയ്ൽ ജാമിസൺ ആണ്‌ മികച്ച പ്രകടനം പുറത്തെടുത്തത്. ടിം സൗത്തീ ഒരു വിക്കറ്റും നേടി.

Previous articleപിയോളി എ സി മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും
Next articleവെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കക്ക് കൂറ്റൻ ജയം