ഈ ടീമിൽ എനിക്ക് വിശ്വാസം ഉണ്ട്, തിരികെ വരും” – ഒലെ

ഇന്നത്തെ പരാജയത്തിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറും എന്ന് ഒലെ ഗണ്ണാർ സോൾഷ്യർ. ഇന്ന് ലെസ്റ്റർ സിറ്റിയോടെ 4-2 എന്ന വലിയ പരാജയമാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. അവസാന 5 മത്സരങ്ങളിൽ ഒരു വിജയം മാത്രമെ യുണൈറ്റഡിന് നേടാൻ ആയുള്ളൂ. അതുകൊണ്ട് തന്നെ ഒലെയുടെ ഭാവു തന്നെ പ്രതിസന്ധിയിൽ ആണ്. എന്നാൽ ഈ ടീമിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും ഈ ടീം പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരികെ വരും എന്നും ഒലെ പറഞ്ഞു.

ഇതിനേക്കാൾ മോശം പ്രകടനങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ പേടിക്കാൻ ഇല്ല എന്നും ഒലെ പറയുന്നു. ഇന്ന് കവാനിയും ഫ്രെഡും പോലെയുള്ള പ്രധാന താരങ്ങളുടെ അഭാവം തനിക്ക് അനുഭവപ്പെട്ടു എന്നും ഒലെ പറഞ്ഞു. ഈ പ്രകടനം തോൽവി അർഹിക്കുന്നതായിരുന്നു എന്നും ഒലെ പറയുന്നു. ടീമിൽ പലരും ഗ്രൗണ്ടിൽ മടി കാണിക്കുന്നു എന്നും ഓടുന്നില്ല എന്നും ഒലെ പറഞ്ഞു. എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നു ചിന്തിക്കും എന്നും അദ്ദേഹം പറയുന്നു.