പാക്കിസ്ഥാനിലെ വിവിധ പ്രാദേശിക ടീമുകള്‍ക്കായി താന്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും തനിക്ക് ഒരിക്കലും പാക്കിസ്ഥാന് വേണ്ടി കളിക്കുവാനുള്ള അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക എന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നുവെന്നും അത് സാധിക്കാതെ വന്നപ്പോളാണ് താന്‍ ദക്ഷിണാഫ്രിക്കയിലേക്ക ചേക്കേറിയതെന്നും താഹിര്‍ പറഞ്ഞു.
2011ൽ ആണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. താന്‍ പാക്കിംഗ് ജോലി ചെയ്താണ് ഒരു കാലത്ത് കഴിഞ്ഞതെന്നും ട്രയൽസിൽ തന്നോട് ആരാണ് നിന്നെ ഇങ്ങഓട്ട് അയയ്ച്ചതെന്ന് ചോദിച്ചവരുണ്ടെന്നും താഹിര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ജൂനിയര്‍ ലീഗിൽ ഭവൽപുര്‍ റോയൽസിന്റെ മെന്റര്‍ ആയ ഇമ്രാന്‍ താഹിര്‍ ടീമിന് നൽകിയ പ്രഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്ക് അവസരം നൽകിയ ദക്ഷിണാഫ്രിക്കയോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.