ഇന്ത്യന്‍ പോരിൽ പ്രണോയിയെ മറികടന്ന് ലക്ഷ്യ സെന്‍, ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ

Lakshyasen

ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെയാണ് ലക്ഷ്യ െന്‍‍ പരാജയപ്പെടുത്തിയത്. 39 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തിൽ ആദ്യ ഗെയിമിൽ പ്രണോയിയ്ക്ക് കാര്യമായ ചെറുത്ത്നില്പ് ഉയര്‍ത്താനായിരുന്നില്ല.

രണ്ടാം ഗെയിമിൽ പ്രണോയ് പൊരുതി നോക്കിയെങ്കിലും ഗെയിമും മത്സരവും ലക്ഷ്യ സെന്‍ സ്വന്തമാക്കി. സ്കോര്‍: 21-9, 21-18. ലക്ഷ്യ ലോക റാങ്കിംഗിൽ 8ാം സ്ഥാനത്തും പ്രണോയ് ലോക റാങ്കിംഗിൽ 13ാം സഥാനത്തുമാണുള്ളത്. ഈ വര്‍ഷം കളിച്ച അഞ്ച് മത്സരങ്ങളിൽ ലക്ഷ്യയാണ് മൂന്നെണ്ണത്തിൽ വിജയിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ലക്ഷ്യയുടെ ആദ്യ വിജയം ആണിത്.