പരിക്ക്, രണ്ടാം ടെസ്റ്റില്‍ പാക് ഓപ്പണര്‍ പുറത്ത്

Sports Correspondent

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം-ഉള്‍-ഹക്ക് രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തിനു അടുത്ത ടെസ്റ്റ് കളിക്കാനാകില്ലെന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 16നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്.

ഇമാം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സും രണ്ടാം സെഷനില്‍ 48 റണ്‍സുമാണ് നേടിയത്. ഫകര്‍ സമനോ ഉസ്മാന്‍ സലാഹുദ്ദീനോ ഓപ്പമിംഗ് സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്.