ബല്ലാക്കിനെ വിമർശിച്ച് ടോണി ക്രൂസ് രംഗത്ത്

- Advertisement -

ജർമ്മൻ പരിശീലകൻ യാക്കിം ലോയെ വിമർശിച്ച ജർമ്മൻ ഇതിഹാസം മൈക്കൽ ബല്ലാക്കിന് മറുപടിയുമായി ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് രംഗത്ത്. ലോ ജർമ്മൻ പരിശീലകനായി ഇപ്പോഴും തുടരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ബല്ലാക് പറഞ്ഞത്. ഇതിന് മറുപടിയുമായി ക്രൂസ് എത്തി. ഒരു പക്ഷേ ജർമ്മൻ പരിശീലക പദവി ബല്ലാക്ക് ആഗ്രഹിക്കുന്നുണ്ടാകും എന്നാണ് ക്രൂസ് പ്രതികരിച്ചത്.

2014 ലോകകപ്പിൽ ജർമ്മനിയെ ലോ ജേതാക്കൾ ആക്കിയെങ്കിലും ജൂണിൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതോടെ ലോയുടെ സ്ഥാനം തെറിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം തുടരുകയാണ് ഉണ്ടായത്. ഇതോടെയാണ് ലോക്കെതിരെ ബല്ലാക്ക് വിമർശനം ഉയർത്തിയത്.

ലോയുടെ കീഴിൽ ജർമ്മനി വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിൽ എത്തുമെന്ന പ്രത്യാശയും ക്രൂസ് പങ്കുവച്ചു.

Advertisement