പാക്കിസ്ഥാൻ അതിശക്തമായി മുന്നേറുന്നു, ഇമാം ഉള്‍ ഹക്ക് ശതകത്തിനരികെ

ലഞ്ചിന് ശേഷം തങ്ങളുടെ മേൽക്കൈ തുടര്‍ന്ന് പാക്കിസ്ഥാൻ. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാൻ 171/1 എന്ന നിലയിലാണ്. 105 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 66 റൺസാണ് ലഞ്ചിന് ശേഷം ഇമാം ഉള്‍ ഹക്കും അസ്ഹര്‍ അലിയും ചേര്‍ന്ന് നേടിയത്.

92 റൺസുമായി ഇമാമും 30 റൺസ് നേടി അസ്ഹറുമാണ് ക്രീസിലുള്ളത്. 44 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിനെ ലയൺ പുറത്താക്കിയാണ് ആദ്യ സെഷനിൽ ഓസ്ട്രേലിയ ഒരു വിക്കറ്റ് നേടിയത്.