ടാക്സ് ഇളവില്ല, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുതിയ വേദി തേടുന്നു, ഇന്ത്യയെ ഒഴിവാക്കാന്‍ സാധ്യത

Sports Correspondent

2021 ആതിഥേയത്വം വഹിക്കുവാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായേക്കും. പ്രധാന സ്പോര്‍ട്സ് ഇവന്റുകള്‍ക്ക് സാധാരണ അതാത് രാജ്യങ്ങളില്‍ നിന്ന് ടാക്സ് ഇളവ് ലഭിക്കുക പതിവാണ് എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ അനുകൂലമായ ഒരു മറുപടി ഐസിസിയ്ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കായി ശ്രമിക്കുമ്പോള്‍ തന്നെ ഇതേ സമയ ക്രമത്തില്‍ വരുന്ന മറ്റു രാജ്യങ്ങളെയും ഐസിസി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇത്തരത്തില്‍ ലാഭിക്കുന്ന ഫണ്ടുകള്‍ അസോസ്സിയേറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിനു ആണ് ഐസിസി പൊതുവേ ഉപയോഗിക്കുന്നത്. അതിനാല്‍ ഇത്തരം ഇളവുകള്‍ ലഭിക്കുന്നില്ലെങ്കില്‍ മത്സരം ഇന്ത്യയില്‍ നിന്ന് മാറ്റുവാനുള്ള സാധ്യത തേടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഐസിസിയ്ക്ക് മുന്നിലില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial