മുൻ QPR താരം നിക്ക് വാർഡ് നെറോക്കയിൽ

- Advertisement -

ഓസ്ട്രേലിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ നിക്ക് വാർഡിനെ നെറോക്ക എഫ് സൊ സൈൻ ചെയ്തു. ഐ ലീഗ് കിരീടം ഉറപ്പിക്കാൻ ടീമിന്റെ കരുത്തുകൂട്ടാൻ ആയാണ് മുൻ ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് താരം കൂടിയായ നിക്ക് വാർഡിനെ നെറോക്ക സ്വന്തമാക്കിയത്. നെറോക്കയിൽ മുമ്പ് ഉണ്ടായിരുന്ന മധ്യനിരതാരം ഇസ്രായിലോവിനെ നെറോക്ക റിലീസ് ചെയ്യുകയും ചെയ്തു.

ഓസ്ട്രേലിയയെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ച താരമാണ് നിക്ക്. ഓസ്ട്രേലിയൻ ക്ലബായ ബെന്റ്ലൈ ഗ്രീൻസിൽ നിന്നാണ് ഇപ്പോൾ നിക്ക് നെറോക്കയിൽ എത്തിയത്. നേരത്തെ പെർത്ത് ഗ്ലോറി, മെൽബൺ സിറ്റി എന്നീ ഓസ്ട്രേലിയൻ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement