ഐസിസിയുടെ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാര്‍ഡ് എംഎസ് ധോണിയ്ക്ക്, ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ച സംഭവത്തിനാണ് ഈ അംഗീകാരം

Msdhonispiritofcricket
- Advertisement -

ഈ ദശാബ്ദത്തിലെ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. 2001ലെ നോട്ടിംഗാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ റണ്ണൗട്ടായ ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിക്കുവാനുള്ള ധോണിയുടെ തീരുമാനത്തെയാണ് ഐകകണ്ഠേന ആരാധകര്‍ തിരഞ്ഞെടുത്തത്.

അന്ന് ധോണി താരത്തിനെതിരെയുള്ള അപ്പീല്‍ പിന്‍വലിച്ചതോടെ താരത്തിന് വീണ്ടും ബാറ്റ് ചെയ്യുവാന്‍ സാധിക്കുകയായിരുന്നു. നിയമപ്രകാരമാണോ ക്രിക്കറ്റ് കളിക്കേണ്ടത് അതോ സ്പിരിറ്റിന്റെ കാര്യം പരിഗണിച്ചാണോ കളിക്കേണ്ടതെന്ന വലിയ ചര്‍ച്ച അന്ന് നടക്കുവാന്‍ ധോണിയുടെ ഈ തീരുമാനം ഇടയാക്കിയിരുന്നു.

Ianbell

മൂന്നാം റണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാന്‍ ബെല്‍ ടീ ബ്രേക്കിന്റെ സമയത്ത് ക്രീസ് വിട്ട് പോയെങ്കിലും അപ്പോളും പന്ത് പ്ലേയില്‍ ആയിരുന്നുവെന്നതായിരുന്നു ബെല്ലിനെ പുറത്താക്കിയപ്പോള്‍ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുവാന്‍ കാരണം. എന്നാല്‍ പിന്നീട് ധോണി ടീമിനോട് ടീ ബ്രേക്കിന്റെ സമയത്ത് ഈ തീരുമാനം പിന്‍വലിക്കണമെന്ന് അറിയിച്ചുവെന്നും ടീം മുഴുവനായി അത് അംഗീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ടീ ബ്രേക്കിന് ശേഷം ഇയാന്‍ ബെല്ലിന് ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചു.

Advertisement