ഉമിനീര്‍ പ്രയോഗം, അന്തിമ തീരുമാനം ബുധനാഴ്ചത്തെ ഐസിസി മീറ്റിംഗില്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ പന്ത് ഷൈന്‍ ചെയ്യുവാന്‍ ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കരുതെന്ന തീരുമാനം നേരത്തെ ഐസിസി എടുത്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വിഷമമാക്കുവാനെ ഈ തീരുമാനം ഉപകരിക്കുകയുള്ളുവെന്നാണ് ബഹുഭൂരിഭാഗം ആളുകളും പറയുന്നത്.

ചിലര്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനമാണ് ഇതെന്നും അഭിപ്രായപ്പെടുന്നുണ്ട്. ക്രിക്കറ്റ് ലോകം രണ്ട് പക്ഷത്തായി നിലകൊള്ളുമ്പോള്‍ ഐസിസി ഇതിന്മേല്‍ ഒരു അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ 10 ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയിലാണ് ഇതിന്മേലൊരു തീരുമാനം ഐസിസി എടുക്കുവാനിരിക്കുന്നത്.

ടി20 ലോകകപ്പിന്റെ കാര്യത്തിലും ഐസിസിയുടെ ഭാഗത്ത് നിന്ന് ഉടന്‍ ഒരു അറിയിപ്പ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleഎഡു ബേഡിയയെ എഫ് സി ഗോവയിൽ തന്നെ തുടരും
Next articleബുണ്ടസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി ഫ്ലോറിയൻ വിർറ്റ്സ്